ഉദ്ഘാടനത്തിനുശേഷം തുടർ പരിചരണം ലഭിച്ചില്ല ;കോട്ടയം മുണ്ടക്കയത്ത് പച്ച തുരുത്തുകൾ കാട് വളർന്ന് കാട് തുരുത്തുകളായി മാറി; ജനപ്രതിനിധികൾക്ക് താല്പര്യം ഉദ്ഘാടനം നടത്തി പത്രത്തിൽ ഫോട്ടോ വരുത്തുന്നതിന് മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തദേശ സ്വയംഭരണ വകുപ്പ് ,മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ,സാമൂഹിക വനവത്കരണ വിഭാഗം സഹകരണത്തോടെ കോട്ടയംജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ ജില്ല പഞ്ചായത്തംഗത്തിൻ്റ നേതൃത്തിൽ നടപ്പിലാക്കിയ പച്ചതുരുത്ത് പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ വൃക്ഷ തൈകൾക്ക് മതിയായ സംരക്ഷണം ലഭിക്കാത്തതിനാൽ കാട് കയറി നശിക്കുന്ന സ്ഥിതിയാണ്.

പരിസ്ഥിതിക്ക് വളരെ പ്രയോജനം ലഭിക്കാവുന്ന ഒരു പദ്ധതിയാണ് ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്നത് , വളരെ കെട്ടിഘോഷിക്കപ്പെട്ട് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഓൺലൈനായി ഉദ്ഘാടന നിർവഹിച്ച പദ്ധതിയിൽ നട്ട തൈകളാണ് ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ്റ പല വാർഡുകളിലും പരിചരണം ലഭിക്കാത്തതിനാൽ നശിച്ച് ഇല്ലാതായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനത്തിന് ശേഷം ആരും തിരിഞ്ഞു നോക്കാതെ വന്നതാണ് തൈകൾ നശിപ്പിക്കുവാൻ കാരണം. വാർഡുകളിൽ മാസത്തിൽ രണ്ട് ദിവസത്തെ തൊഴിലുറപ്പ് ജോലികൾ പച്ച തുരുത്തുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കുമെന്ന വാഗ്ദാനവും പാഴ് വാക്കായി മാറി.

തൈകൾക്കായും ,തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയായും ,മറ്റിനത്തിലും നഷ്ടം ഉണ്ടായിരിക്കുന്നത് സർക്കാരിനാണ് .സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ഇങ്ങനെ പദ്ധതികൾ നടപ്പിലാക്കി അനാവശ്യമായി ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതു കൊണ്ട് ആർക്കാണ് നേട്ടം.