രഘുവരൻ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം; അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു; പ്രണയവിവാഹം ഒടുവിൽ ഡിവോഴ്സിൽ കലാശിച്ചു; രഘുവരന്റെയും രോഹിണിയുടെയും കുടുംബജീവിതത്തില്‍ സംഭവിച്ചത് ഇതാണ്
സ്വന്തം ലേഖകൻ
മലയാളത്തിലും തെന്നിന്ത്യയിലും ഏറെ ജനപ്രീതിയുള്ള താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും പ്രണയത്തിലാക്കി. പിന്നീട് 1996 ൽ രഘുവരൻ രോഹിണിയും വിവാഹിതരാകുകയും ചെയ്തു.
എന്നാൽ, രഘുവരൻ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷമാണ്. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടർച്ചയായി രഘുവരനെ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം 2004 ൽ രോഹിണി രഘുവരനുമായുള്ള ബന്ധം വേർപ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്.
വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. 2008 ൽ രഘുവരൻ മരണത്തിനു കീഴടങ്ങി. 2004 നവംബർ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയിൽ രഘുവരനും രോഹിണിയും വിവാഹമോചന കരാർ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരൻ തുടർന്നു.