play-sharp-fill
വദനസുരതം മുതല്‍ ബലാത്സം​ഗം വരെ; മുന്‍   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍  ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് വരെ  ഉൾപ്പെടുന്ന പ്രതിപ്പട്ടിക;   സംസ്ഥാന ഭരണം മാറ്റി മറിച്ച പരാതിക്കാരി  സിപിഎമ്മിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു ; കേരളത്തെ പിടിച്ചുകുലുക്കിയ ലൈം​ഗിക പീഡന പരാതിയിൽ   പി സി  ജോര്‍ജ്ജും ഇടംപിടിക്കുമ്പോൾ

വദനസുരതം മുതല്‍ ബലാത്സം​ഗം വരെ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് വരെ ഉൾപ്പെടുന്ന പ്രതിപ്പട്ടിക; സംസ്ഥാന ഭരണം മാറ്റി മറിച്ച പരാതിക്കാരി സിപിഎമ്മിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു ; കേരളത്തെ പിടിച്ചുകുലുക്കിയ ലൈം​ഗിക പീഡന പരാതിയിൽ പി സി ജോര്‍ജ്ജും ഇടംപിടിക്കുമ്പോൾ

 

സ്വന്തം ലേഖിക

 

 

കോട്ടയം :കേരളത്തെ പിടിച്ചുകുലുക്കിയ ലൈം​ഗിക പീഡനക്കേസില്‍ലെ ഇരയുടെ പരാതിപ്പട്ടികയില്‍ പി സി ജോര്‍ജ്ജും പ്രതിയാവുമ്പോൾ സിപിഎമ്മിനെതിരെ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളാണ് പ്രതികളെന്നത് കേസിന് കൂടുതല്‍ രാഷ്ട്രീയ മാനം നല്‍കുന്നു.

യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യിക്കാനും അതുവഴി ഒന്നാം പിണറായി സര്‍ക്കാരിന് അധികാരത്തിലേറാനും പ്രധാന കാരണമായത് അക്കാലത്തെ സോളാര്‍ കേസും അതിനോട് ബന്ധപ്പെട്ട ലൈം​ഗിക പീഡനക്കേസുമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ ഇന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് വരെ യുവതി സിപിഎമ്മിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളും ഉയര്‍ത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഎൈസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍ എം പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവരാണ് സോളാര്‍ പീഡനക്കേസിലെ പ്രതികള്‍. നിലവില്‍ ഇവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത് സിബിഐയാണ്. ഇപ്പോഴാണ് പി സി ജോര്‍ജ്ജും തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രം​ഗത്തെത്തിയത്. എന്നാല്‍, പി സി ജോര്‍ജ്ജ് പീഡിപ്പിച്ചു എന്ന് യുവതി ആരോപിക്കുന്നത് യുഡിഎഫ് ഭരണകാലത്തല്ല.

ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് പി.സി.ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടാകുന്നതെന്ന് പരാതിക്കാരി പറയുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. പരാതി നല്‍കുന്നതിന് മാനസികമായി തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അതിനാല്‍ ആണ് ഇന്ന് പരാതി നല്‍കിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ പീഡനം

2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നത്. ക്ലിഫ് ഹൗസിലേക്ക് തന്നെ ഉമ്മന്‍ചാണ്ടി വിളിച്ച്‌ വരുത്തുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ചാണ്ടി തന്നെ ഇരയാക്കിയത് എന്നും പരാതിയിലുണ്ട്. മകളായി കണക്കാക്കേണ്ടിയിരുന്ന യുവതിയെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ച്‌ ഉത്തേജിപ്പിക്കുന്ന ലൈംഗികക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്. സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ഈ രീതി ഉപയോഗപ്പെടുത്തുന്നു.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ യുവതിയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച്‌ വദനസുരതം നടത്തി തുടങ്ങിയവയാണ് പരാതികള്‍. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന്‌ മുമ്ബില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ യുവതി ഉന്നയിച്ച പീഡന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പരാതിക്കാരി എഴുതിയ 21 പേജുള്ള കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരുടെ പേര് വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നുണ്ട്. മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ചാണ് കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത്. അത് കൂടാതെ ആലപ്പുഴയില്‍ വെച്ച്‌ തന്നെ കടന്ന് പിടിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു.

ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.

ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മന്‍ചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂര്‍ പ്രകാശിനെതിരായ 141/2019, എ പി അനില്‍കുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്‌ ശുപാര്‍ശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. എ പി അനില്‍കുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്ബില്‍ രഹസ്യമൊഴിയും നല്‍കി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത 128/സിആര്‍/എച്ച്‌എച്ച്‌ഡബ്യൂ- –1/ടിവിഎം കേസ്‌ ഉമ്മന്‍ചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌. ആദ്യം കന്റോണ്‍‌മെന്റ്‌ അസി. കമീഷണര്‍ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

രണ്ടു കോടി 16 ലക്ഷം രൂപ സോളാര്‍ കമ്ബനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഫൌസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ നിന്ന് കൈപ്പറ്റി.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്ബനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശയും ചെയ്തിരുന്നു.

പിസിയെ കുടുക്കിയത് നാടകീയ നീക്കത്തിലൂടെ

അത്യന്തം നാടകീയമായ നീക്കത്തോടെയാണ് പീഡനക്കേസില്‍ പി.സി.ജോര്‍ജിനെ പൊലീസ് അകത്താക്കിയത് . സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പി.സി.ജോര്‍ജും സ്വപ്്‌നസുരേഷും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന കെടി ജലീലിന്റെ പരാതിയുടെ ഭാഗമായാണ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്താന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പിസി ജോര്‍ജിനെ വിളിച്ചത്.

ഗൂഢാലോചന കേസില്‍ സാറിന് പങ്കില്ലെന്ന് വ്യക്തമായി, പക്ഷേ സാറിന് സ്വപ്ന തന്ന കത്തിന്റെ പകര്‍പ്പ് വേണം. ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥര്‍ കാണും. കത്ത് തരാം പക്ഷേ രസീത് വേണമെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആവശ്യം. ഒകെ സര്‍, അതും വാങ്ങി വേഗം പോകാം. ഇതും വിശ്വസിച്ചായിരുന്നു പിസി ജോര്‍ജ് ഇന്ന് രാവിലെ പൂഞാറിലെ വീട്ടില്‍ നിന്നും പിഎ,ഗണ്‍മാന്‍,ഡ്രൈവര്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാതൊരു സംശയവും ഇല്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ഒപ്പമുണ്ടായിരുന്നില്ല. 10.30ഓടെ ജോര്‍ജ് ഗസ്റ്റ് ഹൗസിലെത്തി.

പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് സംസാരിച്ചു. നേരെ അകത്തേക്ക് അതോടെ കളിമാറി. ഈ സമയം മ്യൂസിയം സ്റ്റേഷനില്‍ വിവാദ കേസുകളിലെ നായിക പീഡന കേസുമായി എത്തി. പിസി ജോര്‍ജിനെതിരെ പീഡനപരാതി നല്‍കി. 12.40ന് ലഭിച്ച പരാതിയില്‍ ഉടന്‍ പൊലീസ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തു. ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ വച്ചാണ് കന്റോണ്‍മെന്റ് എസി ദിന്‍ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ പരാതിയെ കുറിച്ച്‌ ജോര്‍ജിനോട് പറഞ്ഞത്.

എന്തിനെയും കരുത്തോടെ നേരിടുന്ന ജോര്‍ജ് അപ്രതീക്ഷിതമായ പീഡന പരാതിയില്‍ ഞെട്ടി. പിന്നാലെ അറസ്റ്റിലേക്ക് നീങ്ങിയതോടെ എല്ലാം കൈവിട്ടുപോയി. 2.45ന് അറസ്റ്റ് ചെയ്ത് നന്ദാവനം എആര്‍ ക്യാമ്ബിലേക്ക് കൊണ്ടുവന്നു. മകന്‍ ഷോണ്‍ 6മണിയോടെ എആര്‍ ക്യാമ്ബിലെത്തി. തുടര്‍ന്ന് ജോർജിനെ അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി പിന്നാലെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മൂന്നാം ക്ലാസ് മജിസ്രേട്ട് കോടതിയില്‍ ഹാജരാക്കി.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാവിലെ ജോര്‍ജ് എത്തിയത്. മാധ്യമങ്ങളോട് പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചു. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നിരന്തരം കേസെടുക്കുന്നത്.

‘ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എകെജി സെന്ററില്‍ ബോംബ് എറിഞ്ഞിട്ട് അത് കോണ്‍ഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല. ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും. മാത്യു കുഴല്‍ നാടന്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത് ? പി.സി ജോര്‍ജിനോട് എന്തും ആകാമെന്നാണോ ? പിണറായി ഒരു മാസത്തിനകം പോകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി രംഗത്തെത്തി. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കുമ്ബോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതല്‍ പി.സി ജോര്‍ജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. കേസില്‍ തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ക്യാമ്ബിന്റെ ആളല്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു. അതിനിടെ കള്ളക്കേസാണെന്ന് എടുത്തിരിക്കുന്നതെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് തന്റെ അറസ്റ്റ് എന്നാണ് പി.സി ജോര്‍ജ് ആരോപിക്കുന്നത്.