എറണാകുളത്തെ ഹോട്ടലിലും വാഗമണ്ണിലും അഭിഭാഷകയെ എത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി; ഹൈക്കോടതിയിലെ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി
സ്വന്തം ലേഖകൻ
കൊച്ചി: യുവ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകൻറെ ജാമ്യാപേക്ഷ തള്ളി. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളിയത്.
ഹൈകോടതിയിലെ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ. നാഥാണ് കേസിൽ അറസ്റ്റിലായത്. അഭിഭാഷകയുടെ പരാതിയിൽ 21ന് അറസ്റ്റിലായ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തെ ഹോട്ടലിലും വാഗമണ്ണിലും അഭിഭാഷകയെ എത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇതിന്ശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
Third Eye News Live
0