സ്വന്തം ലേഖിക
കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യൂട്യൂബ് ചാനല്‍ അവതാരകനായ സൂരജ് പാലാക്കാരനെതിരെ കേസടുത്ത് പോലീസ്.
പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി. സുകുമാറിനെതിരെ എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒളിവില്‍ പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനായില്ല.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി.പി. നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാര്‍) പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി.പി. നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാര്‍ വ്യക്തമാക്കി.