video
play-sharp-fill

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം;  പ്രതികള്‍ക്കായി  ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും; ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാനാവാതെ പൊലീസ്

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും; ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാനാവാതെ പൊലീസ്

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനാണിത്. എന്നാല്‍ ഇതുവരെയും ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടില്‍ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്.

ക്വട്ടേഷന്‍ നല്‍കിയവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇവര്‍. എന്നാല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച്‌ കൊന്നവരെ പിടികൂടാന്‍ ഒരാഴ്ചയായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം.
ഇതിനിടയില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ രാജ്യം വിടുകയും ചെയ്തു. യുഎഇയിലേക്കാണ് ഇവര്‍ കടന്നത്.

പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ അടക്കമുള്ളവ വഴി കൂടുതല്‍ പ്രതികള്‍ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം. ക്വട്ടേഷന്‍ നല്‍കിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.