
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു.
റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ ഒന്ന് പനിക്കേസുകളും വടക്കന്‍ ജില്ലകളിലാണ്.
മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. 2 പേര്‍ പനി ബാധിച്ചു മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേര്‍ക്കാണ് പനി ബാധിച്ചത്. കോവിഡിന് പുറമെയാണ് ഇത്.
ഇന്നലെ സംസ്ഥാനത്ത് 12 പേർക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടില്‍ 7 പേര്‍ക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്.