
സ്വന്തം ലേഖിക
മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ വീണു കിടന്ന ആള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും നേതൃത്വം നല്‍കി രാഹുല്‍ ഗാന്ധി.
വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് വടപുറത്ത് ഒരാള്‍ ടൂവീലര്‍ അപകടത്തില്‍പെട്ടത് കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി വാഹനത്തില്‍ നിന്നും ഇറങ്ങി. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.
വണ്ടൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കനെത്തിയ രാഹുല്‍ ഇന്നും നാളെയും ജില്ലയിലുണ്ടാകും. മലപ്പുറം ജില്ലയില്‍ അഞ്ച് പൊതു പരിപാടികളിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.