മുനമ്പം ബീച്ചിലേക്ക് പോകുന്നവർ ജാഗ്രതൈ; ബീച്ചു നിറയെ വിഷപാമ്പുകൾ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

ചെറായി: മുനമ്പം മുസിരിസ് ബീച്ചിൽ നിറയെ വിഷപാമ്പുകൾ. ബീച്ചും പരിസരങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഈ ബീച്ചിലെത്തുന്നത്. ഇവർക്ക് നടക്കാനോ, ഇരിക്കാനോ ഉള്ള സ്വകാര്യങ്ങൾ പോലും ബീച്ചിലില്ല. നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ഒട്ടേറെ വിദേശ വിനോദസഞ്ചാരികൾ കുടുംബാംഗങ്ങളുമായിട്ടാണ് ബീച്ചുകൾ സന്ദർശിക്കുക്കാനെത്തുന്നത്. ഇവർ തൊട്ടടുത്തുള്ള ചെറായി ബീച്ചിലും എത്താറുണ്ട് . രാത്രിയായാൽ ഈ രണ്ട് ബീച്ചുകളിലും വേണ്ടത്ര ലൈറ്റുകളില്ലത്തതാണ് മറ്റൊരു പ്രശ്‌നം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തം മൂലം മുനമ്പം മുസിരിസ് ബീച്ച് എപ്പോൾ സന്ദർശനയോഗമല്ലത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് മൂന്ന് അണലിപ്പാമ്പുകളെയാണ് നാട്ടുകാർ ഇവിടെ നിന്നും പിടിച്ചത്. ഉഗ്ര വിഷമുള്ള പമ്പുകളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. കൂടിക്കിടക്കുന്ന കല്ലുകൾക്കിടയിലും നടപ്പാതയ്ക്ക് അടിയിലുമാണ് പാമ്പുകളുടെ താവളം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഭരണത്തിൻ കീഴിലാണ് ഈ ബീച്ചുകൾ നിലകൊള്ളുന്നത്. ബീച്ചുകളിൽ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടുന്നു.