ബഫര്‍ സോണ്‍ വിധി: നിയമ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം. വനം-വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും, ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സീറോ ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പി മാരുടെ യോഗത്തിലാണ് ജോസ് കെ.മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധി നടപ്പിലായാല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ 29.65% വന പ്രദേശമാണ്. ബഫര്‍സോണ്‍ മേഖലയില്‍ ഉള്‍പ്പെടാവുന്ന 4 ലക്ഷം ഏക്കര്‍ പ്രദേശത്ത് നിര്‍മ്മാണത്തിന് വിലക്കുണ്ടായാല്‍ ജനജീവിതം അസാധ്യമാകും.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ ബഫര്‍ സോണിന് ഇളവ് അനുവദിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിലവിലുള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടേയും സെക്ഷന്‍ 18 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് കേരളത്തിലെ നാഷണല്‍ പാര്‍ക്കുകളുടേയും അതിര്‍ത്തികള്‍ ഒരു കിലോമീറ്റര്‍ വനത്തിനകത്തേയ്ക്ക് മാറ്റി സെക്ഷന്‍ 18 അനുസരിച്ച് പുതുതായി നോട്ടിഫിക്കേഷന്‍ ചെയ്യുന്നത് പരിശോധിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.