
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അറസ്റ്റിലായതിന് ശേഷം പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പി.സി ജോർജ് മറുപടി നൽകിയത്.
കൈരളി ടിവി റിപ്പോർട്ട് ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്. ജോർജിന്റെ പരാമർശത്തിനെതിരേ അപ്പോൾ തന്നെ ചുറ്റുംകൂടിയ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിന്റെ പ്രതികരണങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ജോർജിനൊപ്പമുണ്ടായിരുന്നവർ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിർന്നു. ജോർജിനെതിരെ മാധ്യമ പ്രവർത്തക പരാതി നൽകും.സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്.
ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം കോടതിയിൽ തെളിയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.