ചക്കര പെണ്ണ് ചതിച്ചു; പി സി ജോര്‍ജ് പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായ ഭാഷയില്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു; എതിര്‍ത്തതോടെ ബലമായി കവിളില്‍ അമര്‍ത്തി ചുംബിച്ചു; ചുണ്ട് പൊട്ടിയെന്നും വലതുകൈകൊണ്ട് ഇടതു ബ്രസ്റ്റില്‍ അമര്‍ത്തിയെന്നും പരാതിയിൽ; എഫ്‌ഐആറിലെ പകർപ്പ് തേർഡ് ഐ ന്യൂസിന്…

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി സി ജോർജിനെതിരെ ശക്തമായ തെളിവുകളുമായി പരാതിക്കാരി.

കഴിഞ്ഞ ഫെബ്രുവരി 10ന് രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന പിസി ജോര്‍ജ് പരാതിക്കാരിയെ വിളിച്ച് മറ്റൊരു കേസിലെ കാര്യം സംസാരിക്കാന്‍ വൈകിട്ട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ കുട്ടിയോടൊപ്പം എത്തിയ വനിതയോട് 404 നമ്പര്‍ മുറിയില്‍ വരാന്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണ്‍മാനൊപ്പം കുട്ടിയെ നിര്‍ത്തിയ ശേഷം തനിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശിയെ പരിചയപ്പെടുത്തി. പിന്നീട് അയാള് പുറത്തുപോയപ്പോള്‍ മോശമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചു.

ജോര്‍ജിന്റെ മോശമായ ഭാഷയിലുള്ള ആവശ്യം പരാതിക്കാരി തള്ളിയതോടെ ബലമായി കവിളില്‍ അമര്‍ത്തി ചുംബിക്കുകയും ചെയ്തു. ചുണ്ട് പൊട്ടിയെന്നും തുടര്‍ന്ന് വലതു കൈകൊണ്ട് ഇടതു ബ്രസ്റ്റില്‍ അമര്‍ത്തിയെന്നുമാണ് എഫ്‌ഐആറില്‍ ഉള്ളത്.


ഇന്നു രാവിലെ 11 മണിക്കാണ് പരാതിക്കാരി മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ മറ്റൊരു ഗൂഡാലോചന കേസില്‍ ജോര്‍ജിനെതിരെ പരാതിക്കാരി മൊഴി നല്‍കിയിരുന്നു. ഇതിലെ രഹസ്യമൊഴിയിലും ഈ പീഡന വിവരം ഉണ്ടായിരുന്നു.

തുടര്‍ന്ന് ഇന്നു രാവിലെ പരാതിക്കാരി നേരിട്ടെത്തി മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ്ഹൗസിലെത്തി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.