ഗോ ചാറ്റ് മെസഞ്ചർ; സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്

Spread the love

സ്വന്തം ലേഖകൻ

സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വോയ്സ്, വിഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും സാധിക്കും.

കൂടാതെ, ടെക്സ്റ്റ് ചാറ്റുകൾ അയയ്ക്കാനും പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും ഗെയിമുകൾ കളിക്കാനും വാർത്താ അപ്ഡേറ്റുകൾ സ്വീകരിക്കാനും സ്മൈൽസ് വൗച്ചർ ഡീലുകളും ഹോം സേവനങ്ങളും ആക്സസ് ചെയ്യാനും കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. കോവിഡാനന്തര കാലഘട്ടത്തിൽ ആളുകൾ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്കു പ്രയോജനകരം എന്ന നിലയിലാണു ഗോ ചാറ്റ് മെസഞ്ചർ തയാറാക്കിയതെന്നു പ്രസ്താവനയിൽ പറഞ്ഞു.