
സ്വന്തം ലേഖകൻ
കോട്ടയം : കോടതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന അഭിഭാഷകന്റെ കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.
കോട്ടയം ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകനായ ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജയചന്ദ്രന്റെ ക്രറ്റ കാറിന് മുകളിലേക്കാണ് തെങ്ങ് കട പുഴകി വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ മുകൾഭാഗവും ചില്ലുകളും തകർന്നു.
കാർ നിർത്തി ഇട്ടശേഷം വിജയചന്ദ്രൻ കോടതിയിലേക്ക് പോയ സമയത്താണ് തെങ്ങ് മറിഞ്ഞത്.
ഈ സമയം കാറിന് സമീപത്ത് കൂടി നടന്നു പോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി കാറിനു മുകളിൽ കിടന്ന തെങ്ങ് മുറിച്ചു മാറ്റി.