കടബാധ്യത ;പളനിയിലെ ലോഡ്ജ് മുറിയിൽ മലയാളി ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖിക

പാലക്കാട്: പളനിയിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് സംശയം . പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്. ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

തങ്ങൾ ജീവനൊടുക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെയാണ് ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. പളനി ടൗൺ പൊലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group