മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് വിദ്യാസാഗര്‍ നോക്കിയിരുന്നത് ;ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തി; തന്റെ ഭർത്താവിന് ശ്വാസകോശം കണ്ടെത്താന്‍ അവള്‍ പരമാവധി ശ്രമിച്ചു ; രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി; അച്ഛന്‍ പോയെന്ന കാര്യം മകള്‍ അറിയുന്നത് മൃതദേഹം വീട്ടിലെത്തിയപ്പോള്‍; മീനയുടെ അവസ്ഥ വെളിപ്പെടുത്തി കലാമാസ്റ്റര്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം :തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരണത്തിന് കീഴടങ്ങിയത്. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു വിദ്യാസാഗര്‍. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് വിദ്യാസാഗറിന്റെ മരണത്തിലേക്ക് നയിച്ചത്. വിദ്യാസാഗറിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഒരുപാട് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വിദ്യാസാഗറിന്റെ വിയോഗത്തില്‍ കലാ മാസ്റ്റര്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

 

ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും സാഗറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് വിദ്യാസാഗര്‍ നോക്കിയിരുന്നതെന്നാണ് കലാമാസ്റ്റര്‍ പറയുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എന്തുരോഗം വന്നാലും അധികകാലം കൂടുതല്‍ അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാസാഗറിന് മറ്റൊരു ശ്വാസകോശം ലഭ്യമാക്കാന്‍ മീന പരമാവധി ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിദ്യാസാഗറിന്റേതുമായി പൊരുത്തപ്പെടുന്ന ഒന്ന് കിട്ടിയില്ല. അതിനിടയില്‍ അണുബാധയുണ്ടായതാണ് പെട്ടന്നുള്ള മരണത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് അല്ല അദ്ദേഹത്തിന്റെ മരണകാരണം. മാത്രമല്ല ആറുമാസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നതും തെറ്റായ വാര്‍ത്തയാണ്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 26ന് ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. മീന അവളുടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. എല്ലാം ശരിയായി വരുമ്ബോള്‍ അവസാന നിമിഷം എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്ന് അത് മാറ്റിവയ്‌ക്കേണ്ടതായി വന്നു.

അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ സാഗറിന്റെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ശ്വാസകോശം ലഭ്യമാകാത്തതിനാല്‍ ഫലമുണ്ടായില്ല. വലിയ സമ്മര്‍ദമാണ് അവര്‍ അനുഭവിച്ചത്. ഐടി കമ്ബനിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു സാഗര്‍. വളരെ ഉയര്‍ന്ന വിദ്യാഭ്യാസവും ഉണ്ടായിരുന്നു. ‘ഞാന്‍ തിരികെ വരും’ എന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിലവളരെ മോശമായി.

നൈനികയെ ഓര്‍ക്കുമ്ബോഴാണ് സങ്കടം. സാഗറിന്റെ മൃതദേഹം വീട്ടില്‍ വരുമ്ബോഴാണ് അച്ഛന്‍ പോയെന്ന കാര്യം അവള്‍ അറിയുന്നത്. ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവള്‍ കൊച്ചു കുഞ്ഞല്ലേ. മനസ്സ് ശൂന്യമാണ്.”കലാ മാസ്റ്റര്‍ പറഞ്ഞു.