
സ്വന്തം ലേഖിക
തിരുവനന്തപുരം: ഒന്നരവയസുകാരിയായ മകളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ലഹരിക്കടിമയാണെന്ന് പൊലീസ്.
പിതാവായ അഗസ്റ്റിന്‍ മുൻപും പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചിരുന്നു. അന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ശാസിച്ച് വിടുകയാണ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വീണ്ടും കുട്ടിക്ക് നേരെ കൊടുംക്രൂരത ചെയ്തതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അഗസ്റ്റിനാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അഗസ്റ്റിന്‍ കടുത്ത മദ്യപാനിയും ലഹരിക്കടിമയുമാണെന്നാണ് വിവരം. ഇത്തരത്തില്‍ ഒരു ദിവസം വീട്ടില്‍ മദ്യപിച്ച് എത്തിയപ്പോഴാണ് മകളുടെ കാലില്‍ ഇയാള്‍ പൊള്ളലേല്‍പ്പിച്ചത്.
കുഞ്ഞിന്റെ കാലിലാണ് തേപ്പുപെട്ടി ചൂടാക്കി പിതാവ് പൊള്ളലേല്‍പ്പിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.