
സ്വന്തം ലേഖകൻ
കോട്ടയം : തിരുവനന്തപുരത്ത് എ.കെ.ജി സെൻററിന് നേരേ നടന്ന ആക്രമണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരേ നടന്ന ആക്രമണത്തിനുശേഷം സദാസമയവും സായുധ പോലീസ് കാവൽ നില്ക്കുന്ന സ്ഥലമാണ് എ.കെ.ജി. സെന്റർ. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായും പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് താൻ ഗൂഢാലോചന സംശയിക്കുന്നതെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനുനേരേ സി.പി.എം. നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ ആരംഭിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. വൈസ് പ്രസിഡൻറ് മോഹൻ കെ.നായർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ടീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, എ.ഐ.സി.സി. അംഗം കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ, ജോസി സെബാസ്റ്റ്യൻ, പി.എ.സലീം, ടോമി കല്ലാനി, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, ജി.ഗോപകുമാർ, ബിജു പുന്നത്താനം, എം.പി. സന്തോഷ് കുമാർ, യൂജിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.