play-sharp-fill
കാമുകനൊപ്പം പോയ ഭാര്യയോടുള്ള വിരോധം; പെണ്‍മക്കളെ കൊലപ്പെടുത്തി പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു, ഓട്ടോയുമായി നഗരം ചുറ്റി ; മുപ്പത്തിനാലുകാരനായ പിതാവ് അറസ്റ്റില്‍

കാമുകനൊപ്പം പോയ ഭാര്യയോടുള്ള വിരോധം; പെണ്‍മക്കളെ കൊലപ്പെടുത്തി പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു, ഓട്ടോയുമായി നഗരം ചുറ്റി ; മുപ്പത്തിനാലുകാരനായ പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

കല്‍ബുറഗി : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.

കര്‍ണാടകയിലെ കല്‍ബുറഗിയിലാണ് സംഭവം. ബാംബൂ ബസാറിലെ ഭോവി ഗല്ലിയിലെ താമസക്കാരനായ ലക്ഷ്‌മികാന്തയാണ് (34) സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവറായ ലക്ഷ്‌മികാന്തയും അഞ്ജലിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാല് മക്കളാണ്. നാലുമാസം മുന്‍പാണ് അഞ്ജലി മറ്റൊരു യുവാവിനൊപ്പം പോയത്. ഇത് പ്രതിക്ക് കടുത്ത മാനസിക ആഘാതം സൃഷ്‌ടിച്ചിരുന്നു.

നാല് മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തന്റെ കാമുകനൊപ്പം പോയിരുന്നു. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം നിര്‍ത്തണമെന്ന് ലക്ഷ്മികാന്ത് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് ഭാര്യ തയ്യാറായില്ല. കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുപോകാന്‍ ലക്ഷ്മികാന്ത് എത്തിയെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വഴക്കുണ്ടാവുകയായിരുന്നു.

പിന്നീട് നാല് മക്കളെയുമായി പോയ ലക്ഷ്മികാന്ത് രണ്ട് മക്കളെ കൊലപ്പെടുത്തി. ഇളയ മക്കളായ മോഹിത് (5), ശ്രേയ (3) എന്നിവര്‍ അറിയാതെയായിരുന്നു കൊലപാതകം. അഞ്ജലി ഒളിച്ചോടിയ ശേഷം കുട്ടികള്‍ മുത്തശ്ശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്‌ച ലക്ഷ്‌മികാന്ത മക്കളെ കാണാന്‍ എത്തുകയും നാല് മക്കളില്‍ രണ്ട് പേരെ എം.ബി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.