play-sharp-fill
എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗം; ഇത് ചെയ്ത സിപിഎം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഇ പി ജയരാജൻ;   സിസിടിവിയില്‍ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെ; തിരിച്ചടിച്ച് കെ സുധാകരന്‍

എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗം; ഇത് ചെയ്ത സിപിഎം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഇ പി ജയരാജൻ; സിസിടിവിയില്‍ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെ; തിരിച്ചടിച്ച് കെ സുധാകരന്‍

സ്വന്തം ലേഖകൻ

കണ്ണൂർ: എകെജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച്‌ നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സി പി എം ശ്രമം. ക്യാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു. അക്രമം നടന്ന ഉടന്‍ അവിടെ എത്തിയ ഇ പി ജയരാജന്‍ എങ്ങനെയാണ് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കാവല്‍ ഉള്ള , സി സി ടി വി ക്യാമറ ഉളള എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്ത സി പി എം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഇ പി ജയരാജനാണ്. തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച്‌ ഇ പി ജയരാജന്‍ ചെയ്ത അക്രമം ആണിതെന്നും കെ സുധാകരന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ആരെങ്കിലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ വിഡിഢികളായിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വാര്‍ത്തയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഇ പി ജയരാജന്‍ തന്നെ ചെയ്ത അക്രമമാണിത്-കെ സുധാകരന്‍ പറഞ്ഞു

സി സി ടി വി ക്യാമറ ചുറ്റും ഉള്ള എ കെ ജി സെന്‍ററിലെ ഒരു ക്യാമറയില്‍ പോലും വ്യക്തമാകാത്ത തരത്തില്‍ അക്രമി രക്ഷപെട്ടു എങ്കില്‍ അത് എ കെ ജി സെന്‍ററിനെ കുറിച്ച്‌ കൃത്യമായി അറിയുന്ന ആള്‍ ആകണം. ബോംബേറ് കോണ്‍ഗ്രസ് രീതി അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ പി സി സി ഓഫിസ് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. എന്നാല്‍ എ കെ ജി സെന്‍റര്‍ ആക്രമണ ദൃശ്യങ്ങളില്‍ ഒന്നും വ്യക്തമാകുന്നില്ലെന്ന് പറയുന്നു. ഇത് തന്നെ ആക്രമണം നാടകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.