തൃശൂരിലും പേ വിഷബാധയേറ്റ് ഒരു മരണം; മരിച്ചത് തൃശൂർ പെരിഞ്ഞനം കോവിലകം സ്വദേശി ഉണ്ണികൃഷ്ണൻ; ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത് മൂന്ന് മാസം മുൻപ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: തൃശൂരിലും പേ വിഷബാധയേറ്റ് ഒരു മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മൂന്ന് മാസം മുൻപാണ് ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത്. നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെ ഉണ്ണികൃഷ്ണൻ മരിച്ചതായി വാർത്ത പരന്നിരുന്നു. എന്നാൽ സംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ മരണം സംഭവിച്ചില്ലെന്ന വിവരം മെഡിക്കൽ കോളേജ് അറിയിച്ചു. ഇന്ന് വൈകിട്ട് 4.50 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം.