സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കും; വരൻ കാഞ്ഞിരംപാറ സ്വദേശി; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക.തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. എന്നാൽ സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. പ്രണയ വിവാഹമാണ്. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.വിവാഹത്തിൽ പങ്കെടുക്കാൻ സാഹചര്യമൊരുങ്ങിയാലും സ്വപ്ന അതിന് തയ്യാറാകില്ലെന്നാണ് വിവരം.
സ്വപ്ന എത്തിയാൽ ചടങ്ങ് കൂടുതൽ മാധ്യമ ശ്രദ്ധ ആകർഷിക്കുകയും ചർച്ചയാകുകയും ചെയ്യുമെന്നതിനാൽ സ്വപ്ന ചടങ്ങിൽ പങ്കെടുക്കാൻ
താൽപര്യപ്പെടുന്നില്ല.