play-sharp-fill
തേർഡ് ഐ വാർത്ത തുണച്ചു; നഷ്ടപ്പെട്ടുപോയ പേഴ്സ് ഉടമയ്ക്ക് തിരികെ കിട്ടി; പേഴ്സിലുണ്ടായിരുന്നത് ഒരുലക്ഷത്തി മൂവായിരം രൂപയുടെ വിദേശ കറൻസിയുൾപ്പടെ വിലപിടിപ്പുള്ള രേഖകൾ

തേർഡ് ഐ വാർത്ത തുണച്ചു; നഷ്ടപ്പെട്ടുപോയ പേഴ്സ് ഉടമയ്ക്ക് തിരികെ കിട്ടി; പേഴ്സിലുണ്ടായിരുന്നത് ഒരുലക്ഷത്തി മൂവായിരം രൂപയുടെ വിദേശ കറൻസിയുൾപ്പടെ വിലപിടിപ്പുള്ള രേഖകൾ

സ്വന്തം ലേഖകൻ

കോട്ടയം : നഷ്ടപ്പെട്ടുപോയ പേഴ്സ് ഉടമയ്ക്ക് തിരികെ കിട്ടി. ചവിട്ടുവരി എ എം ഫിഷറീസിൽ ഒരു പേഴ്സ് കളഞ്ഞ് കിട്ടിയിട്ടുണ്ടെന്നും ഉടമ അടയാള സഹിതം ബന്ധപ്പെടണമെന്നും കാണിച്ച് ഇന്നലെ തേർഡ് ഐ ന്യൂസിൽ പ്രസിദ്ധീരിച്ച വാർത്ത കണ്ട് ഒമാനിൽ ജോലി ചെയ്യുന്ന എസ് എച്ച് മൗണ്ട് സ്വദേശി ജോസഫ് എ എം ഫിഷറീസിൽ ബന്ധപ്പെടുകയായിരുന്നു.

ഇദ്ദേഹം തൊടുപുഴയിൽ ഭാര്യവീട്ടിൽ നില്ക്കേയാണ് തേർഡ് ഐ ന്യൂസിന്റെ വാട്സാപ്പ് ​ഗ്രൂപ്പിൽ വാർത്ത ലഭിക്കുന്നത്. ഉടൻതന്നെ തൊടുപുഴയിൽ നിന്നും കോട്ടയത്തെത്തി പേഴ്സ് കൈപ്പറ്റി. പേഴ്സിൽ ഒരുലക്ഷത്തി മൂവായിരം രൂപയുടെ വിദേശ കറൻസിയുൾപ്പടെ വിലപിടിപ്പുള്ള രേഖകൾ ഉണ്ടായിരുന്നതായി ജോസഫ് പറഞ്ഞു