സ്വന്തം ലേഖിക
കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തിൽ പങ്കടുത്ത പതിമൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക, ഗതാഗതം സ്തംഭിപ്പിക്കുക,
പൊതു മുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമത്തിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. നിരവധി പോലീസുകാർക്കും പരിക്കേറ്റിരുന്നു. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കളക്ട്രേറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷം വലിയ ഏറ്റുമുട്ടലിലേക്ക് കലാശിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പി.കെ വൈശാഖ്,
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
നൈഫ് ഫൈസി യൂത്ത് കോൺഗ്രസ് കോട്ടയം അസംബ്ലി മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജയ്സൺ പെരുവേലിൽ, എം കെ ഷെമീർ, നിബു ഷൗക്കത്ത്, മനു മോഹൻകുമാർ, യദു സി നായർ, ആൻ്റോ ആൻ്റണി, സക്കിർ ചെങ്ങംപ്പള്ളി, സ്കറിയ തോമസ് എന്നിവരെയാണ് ഇന്ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.