play-sharp-fill
പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയുടെ കൈതല്ലിയൊടിച്ചു; മുൻ ഗുണ്ടാസംഘാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും: രണ്ടു പേർ കസ്റ്റഡിയിൽ

പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയുടെ കൈതല്ലിയൊടിച്ചു; മുൻ ഗുണ്ടാസംഘാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും: രണ്ടു പേർ കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ

ഷായുടെ ചിത്രം യൂത്ത് കോൺഗ്രസ് പരിപാടിയുടെ പോസ്റ്ററിൽ.

അക്രമികളുടെ മർദനത്തിൽ കൈയ്യിലെ എല്ല് പൊട്ടിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോം മാത്യുവിനെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുനക്കര ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്യും.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തിരുവാതുക്കൽ പള്ളിക്കോണത്തെ വെഞ്ചാപ്പള്ളി മൈതാനത്തായിരുന്നു സംഭവം. ഇവിടെ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നതായി കാറ് മൈതാനത്തിട്ട് അപകടകരമായ രീതിയിൽ ഓടിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ അക്രമി സംഘം ഇവിടെ നിന്നും കാർ ഓടിച്ച് പോകാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐയുടെ കൈയ്ക്ക് പരിക്കേറ്റത്.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ്.

സംഭവ സ്ഥലത്തു നിന്നും രക്ഷപെടാനുള്ള പ്രതികളുടെ ശ്രമം എസ്.ഐ സാഹസികമായി തടയുകയായിരുന്നു. ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും സിഐ നിർമ്മൽ ബോസിന്റെയും നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് ഇവരെ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യലിനു വിധേയമാക്കി. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ നഗരത്തിലെ ഗുണ്ടാ സംഘങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഷാ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കഴിഞ്ഞ യൂത്ത് കോൺഗ്രസ് പുനസംഘടനയിലാണ് ഷായ്ക്ക് നിയോജക മണ്ഡലം ഭാരവാഹിത്വം ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുമായും, കോട്ടയത്തെ കെപിസിസി ഭാരവാഹിയായ നാട്ടകം സുരേഷുമായും ഷായ്ക്ക് നല്ല അടുപ്പമുണ്ട്. നാട്ടകം സുരേഷാണ് ഷായേ കോൺഗ്രസ് രാഷ്ട്രീയത്തിലേയ്ക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്കൊപ്പം സമ്മേളന വേദിയിൽ

കോട്ടയം: അസഭ്യവർഷവും ബഹളവുമുണ്ടാക്കി നാട്ടുകാർക്ക് ശല്യമായി മാറിയ മദ്യപസംഘത്തെ പിടികൂടാനെത്തിയ എസ്.ഐയുടെ കൈ അക്രമി സംഘം തല്ലിയൊടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി അടക്കം രണ്ടു പേർ പൊലീസ് പിടിയിലായി.

യൂത്ത് കോൺഗ്രസ് പരിപാടിയുടെ വേദിയിൽ ഷാ

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി കോടിമത ഗോകുലം ഫ്‌ളാറ്റിൽ താമസക്കാരനും നള്ളത്തിൽ വീട്ടിൽ മുഹമ്മദ് ഷെറീഫ് (ഷാ – 31), ഇയാളുടെ ബന്ധു ഇല്ലിക്കൽ പരിത്തിയകം നൗഷാദ് മൻസിലിൽ നിഷാദ് (29) എന്നിവരെയാണ് വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്.