play-sharp-fill
റെയില്‍വേ ടി.ടി.ഇ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്;  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തട്ടിപ്പിന് ഇരയായി;  സംഘത്തിലെ `മാഡം കോട്ടയംകാരി; മാഡത്തിനെ തപ്പി പൊലീസ് കോട്ടയത്ത്

റെയില്‍വേ ടി.ടി.ഇ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തട്ടിപ്പിന് ഇരയായി; സംഘത്തിലെ `മാഡം കോട്ടയംകാരി; മാഡത്തിനെ തപ്പി പൊലീസ് കോട്ടയത്ത്

സ്വന്തം ലേഖകൻ

കണ്ണൂര്‍: റെയില്‍വേ ടി.ടി.ഇ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ തേടി ടൗണ്‍ പൊലീസ് സംഘം കോട്ടയത്തേക്ക്. കേസില്‍ പിടിയിലായ ഇരിട്ടി ചരള്‍ സ്വദേശി ബിന്‍ഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം കോട്ടയം സ്വദേശിയായ ‘മാഡം’ ആണെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതോടെയാണ് ടൗണ്‍ പൊലീസ് സംഘം കോട്ടയത്തേക്കു പോകുന്നത്.

‘മാഡത്തിന്റെ’ നിര്‍ദേശപ്രകാരമാണു തട്ടിപ്പ് നടത്തിയതെന്നാണു പൊലീസ് നിഗമനം. റിമാന്‍ഡിലുള്ള ബിന്‍ഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിന്റെ വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ് ബുക്ക് വഴിയാണ് മാഡവുമായി ബിന്‍ഷ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു. ബാസ്കറ്റ് ബോള്‍ താരമായ ബിന്‍ഷ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലാണു പഠിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തട്ടിപ്പിന് ഇരയായതായാണു വിവരം. ജോലി വാഗ്ദാനത്തില്‍ കുടുങ്ങി 15,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കിയവരുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നും ആണ് ബിന്‍ഷയെ അറസ്റ്റ് ചെയ്തത്. ടി.ടി.ഇ ആണെന്ന് പറഞ്ഞുകൊണ്ട് റെയില്‍വേയില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്യുകയും വിവിധ ഘട്ടങ്ങളിലായി ഓരോ ആളില്‍ നിന്നും ഒരുലക്ഷവും അതിലധികവും രൂപ ഈടാക്കുകയായിരുന്നു.

തട്ടിപ്പ് തോന്നാതിരിക്കാന്‍ പണം വിവിധ ആവശ്യങ്ങള്‍ പറഞ്ഞു ഗഡുക്കളായാണ് വാങ്ങിയത്. ടി.ടി.ഇയുടെ യൂണിഫോം ധരിച്ച ഫോട്ടോയും വ്യാജതിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ കൈയിലുണ്ട്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നേരത്തെ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് പറയുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം. കണ്ണൂര്‍, കുറ്റിയാടി സ്വദേശികളായ ആറുപേര്‍ തട്ടിപ്പിനിരയായതായി പരാതി നല്‍കിയിരുന്നു. ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ 20തിലധികം പേരെ പറ്റിച്ചതായി അറിയുന്നുണ്ട്.