മല്ലപ്പള്ളിയിൽ ജാമ്യത്തിൽ ഇറങ്ങിയ പോക്സോ കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ;മരണം വീണ്ടും ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മാനസിക വിഷമത്താൽ
സ്വന്തം ലേഖിക
മല്ലപ്പള്ളി: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (സനു-24)) എന്ന യുവാവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഫെബുവരി 14ന് കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിൽ ഫെബുവരി 14ന് രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് മരണപ്പെട്ട പ്രകാശ്.
ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു . സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഇനിയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന വിഷമം വീട്ടിൽ എപ്പോളും പറയാറുണ്ടായിരുന്നുവെന്നും മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പ്രകാശ് ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ ഏഴു മണിക്ക് അമ്മ വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ആൾക്കാരെത്തി തുണി അറുത്ത് കട്ടിലിൽ കിടത്തിയപ്പോഴേക്കും മരിച്ചു.