പോത്തന്‍കോട് പൊലീസുകാരെ ആക്രമിച്ച സംഭവം: രണ്ട് യുവാക്കള്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പോത്തന്‍കോട് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിൽ.

ശോഭന ഭവനില്‍ ജിതിന്‍ (36), ശ്യാം ഭവനില്‍ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തന്‍കോട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

പ്രതികളുടെ ആക്രമണത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷന്‍ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുന്‍പും ഒരു അക്രമണ സംഭവത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നു. പ്രതികള്‍ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.