തിരക്കുള്ള നായികയായി സിനിമ ലോകത്ത് തിളങ്ങി നിൽക്കേ മീനയെ സ്വന്തമാക്കിയ വ്യവസായി ;വിവാഹ ഇടവേളകൾക്ക് ശേഷം മോഹൻലാലിന്റെ ഭാഗ്യനായിക തിരിച്ചെത്തിയത് ദൃശ്യത്തിലൂടെ ;ദൃശ്യം സൂപ്പര്‍ഹിറ്റായപ്പോള്‍ സിനിമയില്‍ തുടരാന്‍ പ്രോത്സാഹിപ്പിച്ചതും വിദ്യാസാഗര്‍;ഒടുവിൽ കോവിഡ് ദുരന്തങ്ങളിൽ അകപ്പെട്ട് വിദ്യാസാഗർ വിട വാങ്ങുമ്പോൾ മീനയെ ആശ്വസിപ്പിക്കാൻ മലയാള സിനിമ ലോകവും
സ്വന്തം ലേഖിക
ചെന്നൈ : കോവിഡ് കാലത്ത് ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറിയ വിടവാങ്ങലുകള്‍ ഏറെയായിരുന്നു.അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് മലയാളികളുടെ പ്രിയങ്കരിയായ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗം.കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് ഒടുവില്‍ മരണത്തിന് ഇടയാക്കിയത്.
ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ വ്യവസായിയായിരുന്ന വിദ്യാസാഗര്‍ ഏതാനും വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്.പിന്നീട് കോവിഡില്‍ നിന്നും മോചിതനായെങ്കിലും അണുബാധ രൂക്ഷമായതി നെത്തുടര്‍ന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായി. ശ്വാസകോശം മാറ്റുകയല്ലാതെ പരിഹാരം ഇല്ലെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ കഴിയാതിരുന്നതോടെ വിധി മറിച്ചാവുകയായിരുന്നു.മസ്തിഷ്‌ക മരണം സംഭവിക്കുന്ന രോഗികളില്‍ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതായിരുന്നു അവയവമാറ്റ ശാസ്ത്രക്രിയക്ക് തടസ്സമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് അവിഭാജ്യ ഘടകമായിരുന്നു മീന. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍ വരെ നായകന്മാര്‍. മലയാളത്തില്‍ ഏറ്റവുമധികം സിനിമകളില്‍ മീന അഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണ്.
മീനയാണ് നായികയെങ്കില്‍ ലാല്‍ ചിത്രം സൂപ്പര്‍ ഹിറ്റ് എന്നായിരുന്നു വിശ്വാസം. ലാലിന്‍്റെ ഭാഗ്യ നായിക എന്നതിനപ്പുറം മലയാളത്തിന്റെ ഭാഗ്യനായിക എന്ന പേരും മീനയ്ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ മീനയ്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലും വേദനയുണ്ടാക്കുന്നതാണ്.
2009 ലാണ് മീനയും ഐടി വ്യവസായി വിദ്യാസാഗറും വിവാഹിതരാകുന്നത്. ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു മീനയുടെ താമസം.
വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന മീനയുടെ സിനിമയിലേക്കുള്ള രണ്ടാം വരവും മലയാളത്തിലൂടെ അതും മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലെ നായികയായിട്ടായിരുന്നു എന്നതും മീനയ്ക്ക് മലയാളത്തോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതായിരുന്നു.
ദൃശ്യം മെഗാഹിറ്റുമായി. വിദ്യാസാഗറിന്റെ പിന്തുണയായിരുന്നു രണ്ടാം വരവില്‍ തനിക്ക് കരുത്തായതെന്നും മീന തന്നെ പറഞ്ഞിട്ടുണ്ട്.
ദൃശ്യത്തിന്റെ വിജയവും ഈ സിനിമയിലൂടെയുള്ള ഭാര്യയുടെ മടങ്ങിവരവിലെ വിജയവും വിദ്യാസാഗറിനു വലിയ സന്തോഷം നല്‍കിയ അനുഭവമായിരുന്നു.ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെയാണ് നൈനിക തെന്നിന്ത്യയില്‍ സിനിമയില്‍ അരങ്ങേറ്റം നടത്തിയത്.
മീനയുടെ കുടുംബത്തില്‍ സംഭവിച്ച തീരാ നഷ്ടം മലയാള സിനിമാലോകത്തെ യാകെ ദുഃഖത്തിലാഴ്ത്തി എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.