play-sharp-fill
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ജെയ്‌ക് ബാലകുമാർ മെന്റർ തന്നെ; മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത് വെറും വാക്കല്ല; ജെയ്‌ക് ബാലകുമാറിന് കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് പുറത്ത് വിട്ടു

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ജെയ്‌ക് ബാലകുമാർ മെന്റർ തന്നെ; മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത് വെറും വാക്കല്ല; ജെയ്‌ക് ബാലകുമാറിന് കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് പുറത്ത് വിട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ​പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്ക് ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവുകൾ പുറത്ത്.

ജെയ്ക് ബാലകുമാർ മെന്ററാണെന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്​​സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ജെയ്‌ക് ബാലകുമാറിന്റെ എക്സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക്കിന്റെ പേജിൽ ജെയ്‌ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

പിഡബ്ല്യുസിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായെന്നും പിന്നീട് വെബ്സൈറ്റ് തിരികെ വന്നെങ്കിലും വിവാദ പരാമർശം ഒഴിവാക്കിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ പറഞ്ഞു.

അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിലാണു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് കൺസൾട്ടൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ, വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റ് ‘ഡൗൺ’ ആയെന്നും, പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയെന്നുമാണ് കുഴൽനാടൻ പറഞ്ഞത്. പിഡബ്ല്യുസി വഴിയാണ് സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതുകൊണ്ടാണ് മെന്റർ പരാമർശം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.