
സ്വന്തം ലേഖിക
കണ്ണൂര്‍: 25 വര്‍ഷമായി വൈദിക വൃത്തിയും, വൈദിക പഠനവുമായി ജീവിക്കുന്ന തലശേരി അതിരൂപതയിലെ വൈദികന് ക്രൈസ്തവമതം ഉപേക്ഷിച്ച് ഹൈന്ദവാചാര പ്രകാരം വിവാഹിതനായി.
ഫാ.മാത്യു മുല്ലപ്പള്ളിലാണ്(40) രണ്ട് കുട്ടികളുടെ അമ്മയായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്. അച്ചന് ക്രൈസ്തവ വിശ്വാസം വെടിഞ്ഞത് രൂപതയിലെ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശേരി രൂപതയുടെ കീഴിലുള്ള കൂത്തുപറമ്പ്, പൊന്ന്യത്തെ തയ്യല്‍ പരിശീലന കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാ.മാത്യു മുല്ലപ്പള്ളി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അച്ചന്. അങ്ങനെ സൈബര്‍ പ്രണയത്തിലൂടെയാണ് ഈരാറ്റുപേട്ട സ്വദേശിനിയെ ജീവിത പങ്കാളിയായി കണ്ടെത്തിയത്.
മുൻപ് തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടന് പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വൈദികനായിരിക്കെ, വിവാദങ്ങളില്‍ പെട്ടതോടെ, മാത്യു മുല്ലപ്പള്ളില്‍ എന്ന അനീഷിനെ പൊന്ന്യത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു. 2020 ലായിരുന്നു രൂപതയെ നാണക്കേടിലാക്കിയ വിവാദം ഉണ്ടായത്.
ഫാ.മാത്യു മുല്ലപ്പള്ളില്‍ ഒരുവശത്ത് വിശ്വാസികള്‍ക്ക് പ്രിയങ്കരനായിരിക്കെ തന്നെയാണ് വിവാദങ്ങളിലും ചെന്നു പെടുന്നത്. വൈദികനായി സേവനം ചെയ്ത ഇടവകകളില്‍ രോഗശാന്തി, സാമ്പത്തിക ക്ലേശങ്ങള്‍, ജോലി തടസ്സം, ഭവന നിര്‍മ്മാണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു. ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും അച്ചന്റെ പ്രാര്‍ത്ഥനയാല്‍ കുലപ്പിച്ച്, കായ്പ്പിച്ചിരുന്നു മാത്യു മുല്ലപ്പള്ളില്‍, എന്നും വിശ്വാസികള്‍ പറഞ്ഞുനടന്നിരുന്നു.
എന്നാല്‍, 2020 ജൂണോടെ, പൊട്ടന് പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വൈദികനായിരിക്കെ, മാത്യു മുല്ലപ്പള്ളില്‍ വിവാദ നായകനായി മാറി. ഇടവകയിലെ തന്നെ പോള്‍ അമ്പാട്ട് എന്ന വ്യക്തിയുമായി ചില വൈദികര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ്, ഫാ മാത്യു മുല്ലപ്പള്ളിലും വിവാദത്തില്‍ പെട്ടത്. പോളുമായുള്ള സംഭാഷണത്തില്‍ താന്‍ സേവനം ചെയ്ത ഇടവകകളിലെ ചില സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ആരോപണത്തിന് പിന്നില്‍, ഇതേ ഇടവകയിലെ മുന്‍ വൈദികന് ബിജു പൂത്തോട്ടലിന്റെ കുടിപ്പകയാണെന്ന വിവരവും പുറത്തുവന്നിരുന്നു.
വൈദികരുടെ അപഥസഞ്ചാര കഥകള്‍ പുറത്ത് അറിയിച്ച പോള്‍ അമ്പാട്ടിനെതിരെ, ഇരയായ യുവതി കണ്ണൂര്‍ എസ്പി മുന്‍പാകെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ പോള്‍ അമ്പാട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ച് നാട്ടില്‍ എത്തിയത്. ഈ കേസ് പോള്‍ അമ്പാട്ടിനെതിരെ യുവതി കൊടുത്തതിന് പിന്നില്‍ തലശ്ശേരി രൂപതയുടെ കരങ്ങളുണ്ട് എന്നും ആരോപണം ഉയര്‍ന്നിരുന്നു.
വൈദികര്‍ ഉള്‍പ്പെട്ട വിവാദത്തില്‍ പെട്ട യുവതിയെ സഭയുടെ നേതൃത്വത്തില്‍ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരുയുവാവിനൊപ്പം ഒളിച്ചോടി. ഒടുവില്‍ ഇരിട്ടി പൊലീസിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു.. ഇപ്പോള്‍ ഈ വിവാദ കേസിലെ നായകന്മാരില് ഒരുവനായ ഫാ. മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്.




