
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചതായി പരാതി. വൈക്കം തോട്ടകം സ്വദേശി വിഷ്ണു (28) വാണു മർദിച്ചത്. ഇത്തിത്താനം സ്വദേശി സന്തോഷ്കുമാറി (44) നാണു മർദനമേറ്റത്.
വിഷ്ണുവിനെ എയ്ഡ്പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10നു കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുള്ളിലെ ഫീവർ ക്ലിനിക്കിലാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ രേഖകൾ ഇല്ലാതെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന വാർഡിലേക്കു പോകാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കിയത്. സംഘർഷത്തിൽ സന്തോഷിൻറെ തലയ്ക്കു പരിക്കേറ്റു. തല പൊട്ടി രക്തം വാർന്ന സന്തോഷിനെ ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.




