പത്തനംതിട്ട റാന്നിയിൽ യുവതിയും കുഞ്ഞും പൊളളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ;മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

റാന്നി : പത്തനംതിട്ട റാന്നിയിൽ യുവതിയും കുഞ്ഞും വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി.

ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (23), ഒന്നര വയസുള്ള മകള്‍ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രില്‍ നാലിന് വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കാണുകയായിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലായെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് നാട്ടുകാര്‍ പരാതി നല്കിയിരുന്നു.

എന്നിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് നാട്ടുകാര്‍ മനുഷ്യവകാശ കമ്മിഷന് പരാതി നല്കിയത്.

വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഒരു ലക്ഷണവും ഇല്ലാത്തതാണ് സംശയങ്ങള്‍ക്ക് കാരണം. അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ബന്ധുക്കളും ഒരു ശബ്ദവും കേട്ടിട്ടില്ല.

പാെലീസ് കണ്ടെത്തിയ ആത്മഹത്യക്കുറുപ്പ് എഴുതിയിരിക്കുന്നത് മറ്റാരുടെയോ കൈപ്പടയിലാണെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിന്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതന്ന് പറയുന്നുണ്ട്, അങ്ങനെയെങ്കില്‍ സംഭവം അറിഞ്ഞ് ഗള്‍ഫില്‍ നിന്നുവന്ന ഭര്‍ത്താവിനെ കേസ് രജിസ്റ്റര്‍ ചെയ്യാതെ തിരികെവിട്ടതിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ യുവതിക്ക് മറ്റുചിലരുമായി ബന്ധം ഉള്ളതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്തായിരുന്നു. മരണവിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്