നവതിയുടെ നിറവിലെത്തിയത് കഴിഞ്ഞമാസം; അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു; തിരഞ്ഞെടുപ്പുകളിൽ മലമ്പുഴയിൽ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ചത് നാലു തവണ; ധനകാര്യ മന്ത്രിയായും, വൈദ്യുതി, ​ഗ്രാമവികസന മന്ത്രിയായും സ്ഥാനം വഹിച്ചു; ഓർമ്മയായി സഖാവ് ടി ശിവദാസ മേനോന്‍; നഷ്ടമായത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമുന്നതനായ നേതാവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവാണ് ടി. ശിവദാസമേനോൻ. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലോട്ട് വിജയിച്ചു. മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭയിലെ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.

സമ്പന്നതയിലായിരുന്നു ടി ശിവദാസമേനോന്‍ ജനിച്ചത്. 1996ല്‍ ശിവദാസ മേനോനാകും മുഖ്യമന്ത്രി എന്ന് കരുതിയവരും ഉണ്ട്. പക്ഷേ നായനാര്‍ക്കൊപ്പം പാര്‍ട്ടി നിന്നു. വി എസ് അച്യുതാനന്ദന് പാര്‍ട്ടിയിലുണ്ടായിരുന്ന കരുത്തായിരുന്നു ശിവദാസ മേനോനെ പോലുള്ളവരെ വെട്ടി ചടയന്‍ ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ 1955ല്‍ ഹെഡ് മാസ്റ്ററായി. 1977ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ധ്യാപക ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് എടുത്തു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസരപ്രദേശങ്ങളിലും പാര്‍ട്ടി കെട്ടിപ്പടുക്കാനും അദ്ധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും നിയോഗിച്ചു.

അദ്ധ്യാപക സംഘടനയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐമ്മില്‍ ഉറച്ചുനിന്നു. സിപിഎം മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1980ല്‍ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.

1961ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തില്‍ ശിവദാസമേനോന്‍ വിജയിച്ചു. 1977ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും തോറ്റു. 1980ലും 84ലും ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ല്‍ മലമ്പുഴ അസംബ്ലിമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി.

1991ല്‍ വീണ്ടും മലമ്പുഴയില്‍ ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം വര്‍ധിച്ചു. 96 മുതല്‍ 2001വരെ ധനകാര്യഎക്‌സൈസ് മന്ത്രിയായി. വള്ളുവനാടന്‍ -മാപ്പിള മലയാളവും സംസ്‌കൃതവും സംഗീതവും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷും കലര്‍ത്തിയുള്ള നര്‍മം തുളുമ്ബുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയാകുകയെന്ന മോഹവും നടന്നില്ല. വി എസ് അച്യുതാനന്ദന് പാര്‍ട്ടിയിലുണ്ടായിരുന്ന കരുത്തായിരുന്നു ശിവദാസ മേനോനെ പോലുള്ളവരെ വെട്ടി ചടയന്‍ ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്.

വിപ്ലവ വഴിയിലൂടെ നീങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയായ ശിവദാസ മേനോനാണ് അരങ്ങൊഴിയുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാകും ശിവദാസ മേനോന്റെ മരണം. സെക്രട്ടറിയായി പിണറായി വിജയന്‍ എത്തിയതോടെ ശിവദാസ മേനോന്‍ ഔദ്യോഗിക പക്ഷത്തിന്റെ പ്രധാന മുഖമായി.

വി എസ് അച്യുതാനന്ദനെ വെട്ടിയെതുക്കുന്നതില്‍ പിണറായിക്കൊപ്പം നിന്ന മുതിര്‍ന്ന നേതാവായിരുന്നു ശിവദാസ മേനോന്‍. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ ശിവദാസ മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും 96 ല്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു.

രണ്ട് തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു. സെക്രട്ടറിയേറ്റ് അംഗമായിരിക്കുമ്പോള്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

സൈദ്ധാന്തികമായി ഏറെ അറിവുണ്ടായിരുന്ന ശിവദാസന്‍ മേനോന്റെ ഇടപെടലുകള്‍ തൊണ്ണൂറുകളില്‍ സിപിഎമ്മിന്റെ നയപരമായ തീരുമാനങ്ങളേയും സ്വാധീനിച്ചിരുന്നു. എക്‌സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിപ്പിച്ചത്. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്‍ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.

പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. സമ്പന്നകുടുംബത്തില്‍ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്.

എന്നാല്‍ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയായി.

ഭാര്യ ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം), സി. ശ്രീധരന്‍നായര്‍ (മഞ്ചേരി).