
സ്വന്തം ലേഖിക
കൊച്ചി: ഗര്‍ഭിണിയായിരിക്കുമ്പോള്‍ യോഗ ചെയ്യാമോ…? പലരും ചോദിക്കുന്ന ചോദ്യമാണ് ഇത്.
മാനസിക സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാതെ മനസ്സ് ശാന്തമാക്കി, നല്ലപോലെ ഉറങ്ങി നല്ല ആരോഗ്യത്തോടെ ഇരിക്കേണ്ട സമയമാണ് ഗർഭകാലം. ഇത്തരത്തില്‍, മനസ്സ് ശാന്തമാക്കുവാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും ഗര്‍ഭിണികളെ സഹായിക്കുന്ന യോഗയാണ് പ്രിനേറ്റല്‍ യോഗ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് പ്രിനേറ്റല്‍ യോഗ
നിങ്ങളില്‍ പലര്‍ക്കും അറിയുന്നുണ്ടാകും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കാറുണ്ട്. അതായത്, ഗര്ഭിണിയായിരിക്കുമ്പോഴുണ്ടാകുന്ന മലബന്ധം, നടുവേദന, ക്ഷീണം, വയറ്റിലെ അസ്വസ്ഥതകള്‍ എന്നിവയെല്ലാം കുറയ്ക്കുന്നതിനുവേണ്ടിയാണ് വ്യായാമം ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
മാത്രവുമല്ല, ഒരമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ല ആക്ടീവായിരിക്കുന്നത് അമ്മയില്‍ നല്ല ഊര്‍ജം ഉണ്ടാകുന്നതിനും അതുപോലെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും നന്നായി ഉറങ്ങുവാനും പ്രസവം നല്ലരീതിയില്‍ നടക്കുന്നതിനുമെല്ലാം സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ഗര്‍ഭിണകള്‍ക്ക് ചെയ്യുവാന്‍ പറ്റിയ യോഗയാണ് പ്രെനേറ്റല് യോഗ.
പ്രിനേറ്റല്‍ യോഗ എന്നത് ഒരു തരത്തില്‍ വ്യായാമവും നല്ല മെഡിറ്റേഷനും ചേര്‍ന്നതാണ്. ഓരോ പ്രത്യേക ബോഡി പോസിഷനിലൂടെ നന്നായി ശ്വസനം നടത്തുകയും അതിലൂടെ മനസ്സിന് നല്ല ആരോഗ്യം ലഭിക്കുകയും ചെയ്യും. ഇത് ഗര്‍ഭിണികള്‍ക്കുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ള യോഗയാണ്.
ഇത് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
സാധാരണ യോഗകളില്‍ നിന്നും വ്യത്യസ്തമായി ഇത് പ്രസവത്തിനെ സഹായിക്കുന്ന രീതിയിലാണ് ഡിസാന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ കാലുകള്‍ അകത്തിവെച്ചുകൊണ്ടുള്ളതോ അല്ലെങ്കില്‍ അധികം റിസ്ക് കൂട്ടുന്നതുമായിട്ടുള്ള പോസുകള്‍ ഉണ്ടാവുകയില്ല.
ഇത് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സ്ട്രെച്ചിംഗ്, മാനസിക ആരോഗ്യം അതുപോലെ ബ്രീത്തിംഗ് എന്നിവയാണ്. ഇത് ഗര്‍ഭിണികള്‍ക്ക് വളരെ സുരക്ഷിതവും അതുപോലെ നിരവധി ഗുണങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കുന്നുണ്ട്.




