നടി അംബികാ റാവു അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് പോസിറ്റീവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തൊമ്മനും മക്കളും, സാള്‍ട്ട്‌ ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.
തൃശൂര്‍ സ്വദേശിനിയായ അംബിക, തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്‌കാരം കോവിഡ് പാലിച്ചായിരിക്കും നടത്തുക.