
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയ്ക്കെതിരെ ബലാത്സംഗക്കേസ്. ഡൽഹി പോലീസ് ആണ് പി.പി. മാധവനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇരുപത്തിയാറുകാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്.
ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണ്പരാതി. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ ജൂൺ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകൾ 376, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണർ എം. ഹർഷവർധൻ അറിയിച്ചു.
ഡൽഹിയിൽ താമസിച്ചു വരുന്ന യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ൽ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.



