
സ്വന്തം ലേഖിക
തൃശൂര്‍ :കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാർ യാത്രികനായ ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാണ്(26) മരിച്ചത്.
കൊരട്ടിക്കര പള്ളിയ്ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത് . കാര്‍ ഓടിച്ചിരുന്നത് ഷാഫിയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടർന്ന് വാഹനം വെട്ടിപൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group