
സ്വന്തം ലേഖകൻ
ആലപ്പുഴ: കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി. പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്ന് കടന്നു. ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയ്ക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്.
ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. മുഹമ്മ ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യില്‍ രണ്ടു സഞ്ചിയുമായി യുവാവ് വീട്ടില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം ചോദിച്ചാണ് യുവാവ് എത്തിയത്. ബാലാനന്ദന്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പഴ്സിലിരുന്ന 3500 രൂപ എടുത്തു.
ഇതു കണ്ട ബാലാനന്ദന്‍ മോഷ്ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മോഷ്ടാവ് ബാലാനന്ദനെ മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്.