മുന്‍വൈരാഗ്യം; ഓട്ടോയിൽ ചാരായം ഒളിപ്പിച്ച് അയൽക്കാരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പ്രതികൾ പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

പരപ്പനങ്ങാടി: മുന്‍വൈരാഗ്യത്താല്‍ ഓട്ടോ ഡ്രൈവറെ അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടി.
എടരിക്കോട് ചുടലപ്പാറ പാറാട്ട് മുജീബ് റഹ്‌മാന്‍(49), വാഴയൂര്‍ കുനിയില്‍ കൊടമ്ബാട്ടില്‍ അബ്ദുല്‍ മജീദ്(38) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.പുത്തരിക്കല്‍ ഉള്ളണം പള്ളിയുടെ മുന്‍വശത്ത് ഓട്ടോറിക്ഷയില്‍ നാടന്‍ ചാരായം വില്‍ക്കുന്നെന്ന് ഇവര്‍ സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി സ്വദേശി ഷൗക്കത്തിന്റെ ഓട്ടോറിക്ഷയില്‍നിന്ന് വ്യാജമദ്യം പിടികൂടിയത്.

 

 

 

സംശയം തോന്നിയ പോലീസ് പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് മുജീബ് റഹ്‌മാനെയും അബ്ദുല്‍മജീദിനെയും പിടികൂടിയത്. പരപ്പനങ്ങാടി സ്വദേശിയാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഷൗക്കത്ത്. ഷൗക്കത്തിന്റെ ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്തുനിന്ന് കുപ്പികളിലാക്കി കവറുകളില്‍വെച്ച നാലര ലിറ്റര്‍ ചാരായമാണ് പോലീസ് കണ്ടെടുത്തത്.ചോദ്യംചെയ്യലില്‍ ഷൗക്കത്ത് വെച്ചതല്ല ഇതെന്ന് പോലീസിന് വ്യക്തമായി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഷൗക്കത്തിന്റെ അയല്‍വാസിയായ മുജീബ് റഹ്‌മാന്‍ വെച്ചതാണെന്ന് മനസ്സിലായത്. മുന്‍ വൈരാഗ്യത്താല്‍ ഷൗക്കത്തലിയെ അബ്കാരി കേസില്‍പ്പെടുത്താനായിരുന്നു ഇത്. മുജീബ് റഹ്‌മാന്‍ മുന്‍പ് മറ്റൊരു കേസില്‍ ജയിലിലായപ്പോള്‍ പരിചയപ്പെട്ട വാഴയൂര്‍ സ്വദേശി അബ്ദുള്‍ മജീദിനെക്കൊണ്ട് കോട്ടയ്ക്കല്‍ ചുടലപ്പാറയില്‍നിന്ന് ഷൗക്കത്തലിയുടെ ഓട്ടോ വിളിപ്പിച്ചു. യാത്രയ്ക്കിടയില്‍ അബ്ദുള്‍മജീദ്, മുജീബ് റഹ്‌മാന്‍ നല്‍കിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പരപ്പനങ്ങാടി പുത്തരിക്കല്‍ എത്തിയശേഷം അബ്ദുള്‍മജീദ് ഓട്ടോയില്‍ നിന്നിറങ്ങി കുറച്ചുനേരം കാത്തുനില്‍ക്കാന്‍ പറഞ്ഞ് മുങ്ങി. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് വന്ന മുജീബ് റഹ്‌മാന്‍ ഓട്ടോ ഡ്രൈവര്‍ കാണാതെ മാറിനിന്ന് ഓട്ടോറിക്ഷയില്‍ ചാരായംവില്പന നടത്തുന്നുവെന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.അന്വേഷണത്തില്‍ താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ. പ്രദീപ്കുമാര്‍, ഡാന്‍സഫ് അംഗങ്ങളായ ജിനു, വിപിന്‍, അഭിമന്യു, ആല്‍ബിന്‍ എന്നിവര്‍ പങ്കെടുത്തു.