പ്രവാസിയായ യുവാവിനെ നാട്ടിലെത്തിച്ച് കുത്തിക്കൊലപ്പെടുത്തി; കുത്തികൊലപ്പെടുത്തിയ ശേഷം അ‌ക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു; ദുബൈയിലേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർക്കോട്: ഗൾഫിൽ നിന്ന് എത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മുഗു സ്വദേശി അബൂബക്കർ സിദ്ദിഖ് (32) ആണ് മരിച്ചത്. തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയം.

ബന്ധുവിനെയും സുഹൃത്തിനെയും തട്ടികൊണ്ട് പോയതറിഞ്ഞ് നാട്ടിലെത്തിയ സിദ്ദിഖിനെ കുത്തികൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ദിഖിന്റെ സഹോദരൻ അൻവറിനെ പരിക്കുകളോടെ മംഗ്ലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബൈയിലേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

കുത്തേറ്റ സിദ്ദിഖിനെ ഞായറാഴ്ച രാത്രി ഒരു സംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മരിച്ചെന്നു ഉറപ്പായതോടെ സംഘം കടന്ന് കളഞ്ഞതായി പൊലീസ് പറഞ്ഞു.