
സ്വന്തം ലേഖകൻ
ആലപ്പുഴ: ചേർത്തലയ്ക്ക് സമീപം അന്ധകാരനഴി കടലിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയിൽപ്പെട്ടു; രണ്ടുപേർ മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂർ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്.