പോലീസുകാരന് നേരെ വാള്‍ വീശി ആക്രമണം ;പിന്നാലെ പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച്‌ രക്ഷപ്പെട്ടു ; തൃശൂരിൽ യുവാക്കള്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

 

തൃശൂര്‍: പോലീസുകാരന് നേരെ വാള്‍ വീശി ആക്രമണം നടത്തി ബൈക്കുമായി കടന്നു കളയാൻ ശ്രമിക്കവേ യുവാക്കൾ പിടിയിൽ . പെരുമ്ബിലാവ് സ്വദേശി അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി സ്വദേശി അജയ് (18) എന്നിവരാണ് പിടിയിലായത്.

 

പൊലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്. പെരുമ്ബിലാവ് പാതാക്കരയില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിച്ചെത്തിയ പൊലീസുകാരനെയാണ് യുവാക്കള്‍ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമത്തിനുശേഷം മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പൊലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടുത്തത്തിലൂടെ ഇവരെ കീഴടക്കി. സ്റ്റേഷനിലെത്തിച്ച പ്രതികളെ പൊലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു.