
സ്വന്തം ലേഖിക
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച. പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് 3500 രൂപ കവര്‍ന്നു.
ഡോക്ടറുടെ വേഷത്തിലെത്തിയ ആളാണ് പണവുമായി കടന്നുകളഞ്ഞത്. വെഞ്ഞാറമ്മൂട് ഇളമ്ബ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്. മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കെന്നായിരുന്നു മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയ്ക്കും. ഇയാള്‍ തന്നെ ഇന്ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാന്‍ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി വിചിത്രമായിരുന്നു. പോലീസില്‍ പരാതി നല്‍കാനാണ് സെക്യൂരിറ്റി പറഞ്ഞത്.
44ാം നമ്ബര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്ബ് മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇതിന് മുമ്ബും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകള്‍ തുടരെ സംഭവിക്കുമ്ബോഴും പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ല