
സ്വന്തം ലേഖിക
ചങ്ങനാശേരി: ചങ്ങനാശേരിയിലൂടെ കടന്നുപോകുന്ന ഒരു ഡസനോളം വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ്പില്ലാത്തതായി വ്യാപക പരാതി . കോവിഡ് കാലത്തു റദ്ദ് ചെയ്ത ട്രെയിനുകളുടെ പുനരാരംഭിക്കുന്നതിലും റെയില്‍വേ അധികൃതര്‍ക്ക് വിമുഖത.
മംഗലാപുരം-തിരുവനന്തപുരം, മധുര- തിരുവനന്തപുരം (അമൃത), നിലന്പൂര്‍-കൊച്ചുവേളി(രാജ്യറാണി), തിരുവനന്തപുരം-കണ്ണൂര്‍ (ജനശതാബ്ദി), കോര്‍ബ-തിരുവനന്തപുരം സൂപ്പര്‍, കൊച്ചുവേളി-കുര്‍ള (ലോകമാന്യതിലക്), തിരുവനന്തപുരം-ബിരാവല് എക്സ്പ്രസ്, ബംഗളൂരു-കൊച്ചുവേളി (ഹംസഫര്‍), ഭവനഗര്‍-കൊച്ചുവേളി എക്സ്പ്രസ്, കന്യാകുമാരി-ഡിബ്രുഗല് (വിവേക് എക്സ്പ്രസ്), കുര്‍ള-കൊച്ചുവേളി (ഗരീബ്രഥ് എക്സ്പ്രസ്) ട്രെയിനുകള്‍ക്കാണ് ചങ്ങനാശേരിയില്‍ സ്റ്റോപ്പില്ലാത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ട്രെയിനുകളില്‍ സഞ്ചരിക്കേണ്ട ചങ്ങനാശേരി മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ തിരുവല്ല, കോട്ടയം സ്റ്റേഷനുകളില്‍ എത്തിയാണ് ട്രെയിനില്‍ കയറുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വികസനം നടപ്പിലാക്കിയിട്ടും ഇവിടെ ഒരു ഡസനിലേറെ ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നതില്‍ യാത്രക്കാര്‍ക്ക് അമര്‍ഷമുണ്ട്.
അത്യാവശ്യ ട്രെയിനുകള്‍ക്കെങ്കിലും ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.