
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി യാത്ര ചെയ്യുക കിയ കാര്‍ണിവലില്‍.വാഹനത്തിന് 33,31,000 രൂപ വിലവരും. സംസ്ഥാനം കടക്കെണിയിലാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോര്‍ട്ടിനായും വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നത്. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8 എടി ലിമോസിന് പ്ലസ് 7 സീറ്റര്‍ ആണ്.
. ആറു മാസം മുൻപ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് പുതിയ കാര്‍.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന് കാറാണ് പുതുതായി വാങ്ങുന്നത്.
ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലിസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡിജിപി അനുമതി തേടി.