പ്ലസ് വൺ പ്രവേശനം; എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാർത്ഥികൾ കൂട്ടത്തോടെ ജാതി സർട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാൻ കുട്ടികളുടെ കൈവശമുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാവും എന്നും അതിൽ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടർ വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക സംവരണ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ഉള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളും ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളും മാത്രം വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് അഡ്‌മിഷനായി ഹാജരാക്കിയാൽ മതി.