
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ ഡോക്ടറുടെ വേഷത്തിലെത്തിയയാൾ പണവുമായി കടന്നുകളഞ്ഞു.പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് 3500 രൂപയാണ് കവർന്നത്. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു.
സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസത്തിലായിരുന്നു ഗോമതിയും കൂട്ടിരിപ്പുകാരിയും. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസിനെ സമീപിക്കെന്നായിരുന്നു മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്.
മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസിൽ പരാതി നൽകാനാണ് സെക്യൂരിറ്റി പറഞ്ഞത്. 44ാം നമ്പർ പേ വാർഡിലാണ് മോഷണം നടന്നത്. ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പ് മെഡിക്കൽ കോളേജിലെത്തിയത്. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്.