കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയെടുത്ത്, എസ്‌എഫ്‌ഐയുടെ ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും; അവിഷിത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

Spread the love

സ്വന്തം ലേഖകൻ

വയനാട്: രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ പൊലീസിന് നേരെ ഭീഷണിയുമായി ആരോഗ്യമന്ത്രിയുടെ മുന്‍ സ്‌റ്റാഫംഗവും എസ്‌എഫ്‌ഐ നേതാവുമായ കെ.ആര്‍ അവിഷിത്ത്. രാഹുല്‍ ഗാന്ധിയ്‌ക്ക് സന്ദര്‍ശനത്തിന് വരാനുള‌ള ഇടമല്ല അയാളുടെ മണ്ഡലമെന്ന് ഫേസ്‌ബുക്കില്‍ കുറിച്ച അവിഷിത്ത് സമരത്തിലെ അനിഷ്‌ട സംഭവങ്ങള്‍ സംഘടന പരിശോധിക്കുമെന്നും നിയമപരമായി നീങ്ങട്ടെയെന്നും പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നതിനെതിരെ കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയെടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാമെന്ന് കരുതുന്നെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടിവരുമെന്നും പൊലീസിന് നേരെ ഭീഷണിയും അവിഷിത്ത് പോസ്‌റ്റില്‍ കുറിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്‌എഫ്‌ഐയ്‌ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്‌എഫ്‌ഐയുടെ കൂടെ വിഷയമാണ്.

സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.. ഇപ്പോള്‍ വയനാട് എംപി വീണ്ടും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപിയ്ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം.

ഈ സംഭവത്തിന്റെ പേരില്‍ എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും.