
സ്വന്തം ലേഖകൻ
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനികളെ ടോയ്ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ 20നാണ് സംഭവം. കുട്ടികൾ ഉപയോഗിക്കുന്ന ടോയ്ലറ്റിൽ കയറി ഒളിച്ചിരുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഒളിവിൽ പോയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽ നിന്ന് പിടികൂടിയത്. എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുണ്ട്.
എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് എ.എസ്.ഐ സിനുമോൻ, സിപിഒമാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ, കൃഷ്ണരാജ്, കെ.പി.സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്